ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മണിമലയാര്‍ ഈ ഗ്രാമത്തിന്റെ വടക്കും, ഇരവിയുടെ പെരിയ ഊരായ ഇരവിപേരൂര്‍ പടിഞ്ഞാറും, കോവിലപുരമായ കോയിപ്പുറവും, ഐതീഹ്യ പ്രസിദ്ധമായ എഴുമറ്റൂരും തെക്കും കിഴക്കുമുളള അതിര്‍ത്തികളില്‍ കോട്ടപോലെ കാവല്‍ നില്ക്കുന്നു. മഹത്തായ ഒരു ചരിത്ര പൈതൃകം പേറുന്ന ഈ ഗ്രാമത്തിന്റെ പേരിന്റെ ഉല്പത്തിയെപ്പറ്റി പല ഐതീഹ്യങ്ങളും ഉണ്ട്. സ്ഥല പുരാണമനുസരിച്ച് ‘പുറകിലെ മുറ്റം’ പുറമുറ്റം ആകുകയും കാലാന്തരത്തില്‍ അത് ‘പുറമറ്റം’ എന്നായി രൂപാന്തരപ്പെടുകയും ചെയ്തു എന്നാണ് ഇതില്‍ ഒരു ഭാഷ്യം.
കൂടുതൽ വായിക്കുക