ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ വിവരങ്ങള്‍ അപൂര്‍ണമാണ്.

പുറമറ്റം പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്

റെനി സനില്‍

പ്രസിഡൻ്റ്

ഏലിയാമ്മ വര്‍ഗീസ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സജി ചാക്കോ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സാബു തോമസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മിനി കെ തോമസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിനോയ് റ്റി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സംസ്ഥാനം  : കേരളം

ജില്ല : പത്തനംതിട്ട

താലൂക്ക് : മല്ലപ്പള്ളി

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ : കോയിപ്രം,

ബ്ലോക്ക് പഞ്ചായത്ത് : കോയിപ്രം

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ : പുറമറ്റം, വെണ്ണിക്കുളം, 

അസംബ്ലി മണ്ഡലം  : തിരുവല്ല, പാര്‍ലമെന്‍റ് മണ്ഡലം  : പത്തനംതിട്ട

വിസ്തീര്‍ണ്ണം : 16.66 ച.കി.മീ

ആകെ വാര്‍ഡുകള്‍ : 14

 ജനസംഖ്യ  : 14069 (2011 സെന്‍സസ്)

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മണിമലയാര്‍ ഈ ഗ്രാമത്തിന്റെ വടക്കും, ഇരവിയുടെ പെരിയ ഊരായ ഇരവിപേരൂര്‍ പടിഞ്ഞാറും, കോവിലപുരമായ കോയിപ്പുറവും, ഐതീഹ്യ പ്രസിദ്ധമായ എഴുമറ്റൂരും തെക്കും കിഴക്കുമുളള അതിര്‍ത്തികളില്‍ കോട്ടപോലെ കാവല്‍ നില്‍ക്കുന്നു. മഹത്തായ ഒരു ചരിത്ര പൈതൃകം പേറുന്ന ഈ ഗ്രാമത്തിന്റെ പേരിന്റെ ഉല്പത്തിയെപ്പറ്റി പല ഐതീഹ്യങ്ങളും ഉണ്ട്. സ്ഥല പുരാണമനുസരിച്ച് ‘പുറകിലെ മുറ്റം’ പുറമുറ്റം ആകുകയും കാലാന്തരത്തില്‍ അത് ‘പുറമറ്റം’ എന്നായി രൂപാന്തരപ്പെടുകയും ചെയ്തു എന്നാണ് ഇതില്‍ ഒരു ഭാഷ്യം.

കൂടുതൽ വായിക്കുക